2011, മേയ് 14, ശനിയാഴ്‌ച

ഓർമ്മകളിലെ “തോട്ടക്കാരൻ സായിപ്പ്”..

ഓർമ്മകളിലെ “തോട്ടക്കാരൻ സായിപ്പ്”..

ന്റെ ചെറുപ്പകാലം..എടക്കഴിയൂരിലെ ഹൈസ്കൂളിന് സമീപത്തുള്ള യു.പി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം..ഇവിടെ പഠിക്കാനെത്തുന്നതിന്റെ മുമ്പ് തന്നെ മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു..”സായിപ്പിനെ കാണുക..”എടക്കഴിയൂരിൽ തന്നെയുള്ള പള്ളിസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു അങ്ങിനെ ഒരു വിവരം കിട്ടിയത് യു.പി. യിൽ ചേർന്നാൽ സ്ക്കൂൾ ഗ്രൌണ്ടിനടുത്ത് കൂടെ പോകുന്ന സായിപ്പിനെ കാണാം..കഥകളിൽ നിറഞ്ഞ സായിപ്പിനെ കാണാൻ ഞങ്ങൾ ചെറിയ കുട്ടികൾക്ക് അതിയായ ആഗ്രഹമായിരുന്നു..

എടക്കഴിയൂർ ഖാ‍ദരിയ റോഡിൽ കൂടി സായാഹ്ന സവാരിക്കിറങ്ങുന്ന സായിപ്പിനെ കാണാൻ അന്ന് തെക്കുള്ള ചിലകുട്ടികളും,ഞാനും സ്ക്കൂൾ വിട്ടിട്ടും പോകാതെ സ്കൂൾ ഗ്രൌണ്ടിൽ കാ‍ത്ത് നിന്നു..അങ്ങിനെ അവസാനം സായിപ്പിനെ ഞങ്ങൾ കണ്ടു...വെളുത്ത മുണ്ടും,ജുബ്ബയുമുടുത്ത് വെളുത്ത ശരീരമുള്ള ഒരു വ്യക്ത്വിത്വം..കുട്ടികളായ ഞങ്ങളുടെ കൌതുകം കണ്ടാവണം ഞങ്ങളെ നോക്കി അദ്ദേഹം ഹൃദ്യമായി ചിരിച്ചു..തോട്ടക്കാരൻ സായിപ്പ് എന്ന് ചാൾസ് മിഡിൽട്ടണെ ഞാൻ ആദ്യം കണ്ടത് അന്നാണ്..പിന്നീട് പലപ്പോഴും,പലയിടത്തും അദ്ദേഹത്ത കാണാനിടയായി..ഒരിക്കൽ പഞ്ചവടി ക്ഷേത്രത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഫിലിമിന്റെ ഒരുക്കങ്ങൾക്കിടയിൽ ഞാൻ അവസാനമായി അദ്ദേഹത്തെ കണ്ടു..സംസാരിച്ചു.ഇതിനിടയിൽ അദ്ദേഹത്തെ കുറിച്ച് ഞാൻ പലതും മനസ്സിലാക്കിയിരുന്നു..ആ മഹത്ജീവിതം മാതൃകാപരമായിരുന്നു.മരണശേഷം തന്റെ ശവകല്ലറക്ക് മുകളിൽ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്യപ്പെടണമെന്ന് ഒസ്യത്ത് എഴുതി വെച്ച എത്ര കമ്മ്യൂണിസ്റ്റ് കാർ കേരളത്തിളുണ്ട്..അതായിരുന്നു തോട്ടക്കാരൻ സായിപ്പ്.വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ അടിയുറച്ച കാൽ വെപ്പ്-അതിന് മരണശേഷവും ജീവനുണ്ടാവണമെന്നുള്ള ആഗ്രഹം.ബ്രിട്ടീഷുകാരന്റെ മകനായി ജനിച്ച കേരളത്തിലെ അടിയുറച്ച കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി ജീവിച്ച ചാവക്കാട്,എടക്കഴിയൂർ പഞ്ചവടി ബംഗ്ലാവിൽ ചാൾസ് അലക്സാണ്ടർ മിഡിൽട്ടൺ എന്ന തോട്ടക്കാരൻ സായിപ്പിനെ ഇന്ന് എത്ര പേർക്കറിയാം..

അന്ധവിശ്വാസത്തേയും,കപട ആചാരങ്ങളേയും വെല്ലുവിളിച്ചുള്ള ഒരു ജീവിത ശൈലി ആയിരുന്നു അദ്ദേഹത്തിന്,തികഞ്ഞ ഒരുപരിഷ്ക്കരണ വാദിയും,അടിയുറച്ച കമ്മ്യൂണിസ്റ്റ് നേതാവും,മതേതരവാദിയുമായിരുന്നു തോട്ടക്കാരൻ സായിപ്പ്..ബ്രിട്ടീഷുകാരനായ ജോൺ ഷിയാൻ മിഡിൽട്ടൺ ഇന്ത്യയിൽ മൈസൂരിലുള്ള തന്റെ ഒരു എസ്റ്റേറ്റ് നോക്കി നടത്തുവാനായിരുന്നു മക്കളായ ഡഗ്ലസ് മിഡിൽട്ടണെയും,ആൽഫ്രഡ് മിഡിൽട്ടണെയും മൈസൂരിലേക്കയച്ചത്.ഇതിൽ സഹോദരങ്ങളിലൊന്നായ ഡഗ്ലസ് മിഡിൽട്ടൺ ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദമായിരുന്നു ക്രിക്കറ്റ്..ക്രിക്കറ്റിൽ ഹരം കൊണ്ട ഡഗ്ലസ് പഴയ കാലത്ത് ഏറ്റവുമധികം ക്രിക്കറ്റ് കളിക്കാരുണ്ടായിരുന്ന കേരളത്തിലെ തലശ്ശേരിയിലെത്തി..തലശ്ശേരിയിലെ ജീവിതത്തിനിടയിൽ മലയാളിയായ അഞ്ചാകേളകത്ത് വീട്ടിൽ ശകുന്തളയെ ഡഗ്ലസ് വിവാഹം കഴിച്ചു..ഇതിനിടയിൽ സഹോദരൻ ആൽഫ്രഡ് ബ്രിട്ടനിലേക്ക് തിരികെ പോയി.ഡഗ്ലസ് മിഡിൽട്ടണും,ശകുന്തളക്കും ഒരു പുത്രനുണ്ടായി..ജയിംസ് മിഡിൽട്ടൺ.പിന്നീട് മൂവരും കേരളത്തിലെ മലയോരപ്രദേശമായ വയനാട്ടിൽ കുറച്ച കാലം താമസിച്ചു.അവിടെ നിന്ന് തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് എടക്കഴിയൂർ പ്രദേശത്തേക്ക് താമസം മാറി.എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിനടുത്തായിരുന്നു ഇവരുടെ ബംഗ്ലാവ്..എടക്കഴിയൂർക്കാർ അന്നവർക്ക് നൽകിയ ആദരവും,സ്നേഹവും അവരുടെ പിന്നീടുള്ള ജീവിതത്തിന് പ്രദേശം നാന്ദിയാവുകയായിരുന്നു.എടക്കഴിയൂർ പഞ്ചവടി ബംഗ്ലാവിലാണ് പിന്നീ‍ട് “തോട്ടക്കാരൻ സായിപ്പ്” എന്നറിയപ്പെട്ട ചാൾസ് മിഡിൽട്ടൺ ജനിക്കുന്നത്.ചാൾസ് മിഡിൽട്ടന്റെ പിതാവായിരുന്ന ഡഗ്ലസ് മിഡിൽട്ടന്റെ സഹോദരി ലിസബത്ത് ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് കൌൺസിലറുമായിരുന്നു..ലിസബത്തിന്റെ തൊഴിലാളി സ്നേഹം ഡഗ്ലസ് മിഡിൽട്ടണെ കമ്മ്യൂണിസ്റ്റ് പാർട്ടികളുമായി ബന്ധമുണ്ടാക്കി.തോട്ടക്കാരൻ സായിപ്പ് എന്ന ചാൾസ് മിഡിൽട്ടൺ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ താൽ‌പ്പര്യമുളവാക്കാനിടയായ സംഭവമുണ്ടായത്.കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് : കൃഷ്ണപിള്ള എടക്കഴിയൂർ പഞ്ചവടി ബംഗ്ലാവ് വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു..പിതാവ് ഡഗ്ലസ് മിഡിൽട്ടണുമായ സൌഹൃദമായിരുന്നു കൃഷ്ണപ്പിള്ള യെ എടക്കഴിയൂർഎത്തിച്ചത്...മാത്രമല്ല ബ്രിട്ടീഷുകാരനായ ഒരാളുടെ വീട്ടിൽ ബ്രിട്ടീഷ് പോലീസ് എത്തില്ലെന്നുള്ളതായിരുന്നു നേതാക്കളുടെ വിശ്വാസം.കൃഷ്ണപിള്ള യുടെ ഒളിവ് കാലത്തിനിടയിൽ നടന്ന ആശയസംവാദങ്ങൾ ചാൾസ് മിഡിൽട്ടണേയും കമ്മ്യൂണിസ്റ്റ് വാദിയാക്കി.ചാൾസ് മിഡിൽട്ടനോടുള്ള താൽ‌പ്പര്യത്തിൽ സഖാവ് കൃഷ്ണപ്പിള്ള ഒരു വിപ്ലവഗാനം അദ്ദേഹത്തെ പടിപ്പിച്ചു..“പോരുക,പോരുക നാട്ടാരേ..പോർക്കളം അണയുക നാട്ടാരേ..“തോട്ടക്കാരൻ സായിപ്പ് തന്റെ അന്ത്യനാളുകളിലും ഈ ഗാനം പാടിയിരുന്നതായി പറയപ്പെടുന്നു..എടക്കഴിയൂർ പഞ്ചവടി ബംഗ്ലാവിൽ തോട്ടക്കാരൻ സായിപ്പ് എന്ന ചാൾസ് മിഡിൽട്ടണെ സന്ദർശിക്കാൻ വരാറുള്ള പ്രമുഖരുടെ നിര വലുതായിരുന്നു.വൈക്കം മുഹമ്മദ ബഷീർ,പി.ഭാസ്ക്കരൻ,രാമു കാര്യാട്ട്,ഉറൂബ്...തുടങ്ങിയ പല വിശിഷ്ട വ്യക്തികളും ചാൾസ് മിഡിൽട്ടന്റെ സുഹൃത്തുക്കളായിരുന്നു..കോഴിക്കോട്,ആകാശവാണിയിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.അതിന് ശേഷം എയർ ഫോഴ്സിൽ റഡാർ ഇൻസ്ട്രക്റ്ററായി ..റിട്ടയർമെന്റിന് ശേഷംഅദ്ദേഹം നാട്ടിൽ കൃഷിയും,രാഷ്ടീയപ്രവർത്തനങ്ങളുമായി മുഴുകി...എടക്കഴിയൂർ തീരദേശത്ത് അദ്ദേഹം പുകയില കൃഷിയും,മുന്തിരി കൃഷിയും നടത്തിയിരുന്നു.. അദ്ദേഹത്തിന് തോട്ടക്കാരൻ സായിപ്പ് എന്ന പേര് വന്നതിന് പിന്നിൽ അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങൾ തന്നെയായിരുന്നു..എടക്കഴിയൂരിൽ വൈദ്യുതി എത്താതിരുന്ന കാലത്തും പഞ്ചവടി ബംഗ്ലാവിൽ വൈദ്യുത വിളക്കുകൾ തെളിയുമായിരുന്നു..എടക്കഴിയൂർ കടപ്പുറത്ത് കൂറ്റൻ കാറ്റാടി യന്ത്രം സ്ഥാപിച്ച് അതിൽ നിന്ന് വൈദ്യുതി ഉത്പാദിച്ചായിരുന്നു ബംഗ്ലാവിൽ വെളിച്ചം പരന്നിരുന്നത്..സാറ്റലൈറ്റ് ചാനലുകളുടെ കാലം വന്നപ്പോൾ അതിന് ഇന്ത്യയിൽ പ്രചാരം വരുന്നതിന് മുമ്പ് തന്നെ അദ്ദേഹം സ്വന്തമായി ഡിഷ് ആന്റിന നിർമ്മിച്ചു വിദേശ ചാനലുകൾ വീട്ടിലെത്തിച്ചതും അക്കാലങ്ങളിൽ വാർത്തയായിരുന്നു..

കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും അദ്ദേഹം ഒരിക്കലും മത വിദ്വേഷി ആയിരുന്നില്ല..ജാതിമത ചിന്തകൾക്കതീതമായി മതേതര മരണാനന്തര സഹായ സമിതി രൂപീകരിച്ചു..അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ബംഗ്ലാവിന് സമീപത്തെ പഞ്ചവടി ക്ഷേത്രത്തിന്റെ ഇന്നത്തെ വളർച്ചയിൽ അദ്ദേഹം നൽകിയ സഹകരണം വലുതായിരുന്നു..ക്ഷേത്രത്തിന്റെ ആദ്യകാല രക്ഷാധികാരി കൂടി ആയിരുന്നു ചാൾസ് മിഡിൽട്ടൺ എന്ന തോട്ടക്കാരൻ സായിപ്പ്.ചിത്രരചന,പുല്ലാങ്കുഴൽ,പിയാനോ എന്നിവയിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു.1932 സെപ്റ്റംബർ7ന് പഞ്ചവടി ബംഗ്ലാവിലെ മുറിയിൽ ജനിച്ച തോട്ടക്കാരൻ സായിപ്പ് അതേ മുറിയിലെ കട്ടിലിൽ തന്നെ കിടന്നായിരുന്നു 2009 മെയ്മാസത്തിൽ അന്ത്യശ്വാസം വലിച്ചത്..തന്റെ അമ്മയുടെ സഹോദരന്റെ മകളും,കേരള കലാമണ്ഡലം ഉദ്യോഗസ്ഥയുമായിരുന്ന സീത യാ‍ണ് ചാൾസ് മിഡിൽട്ടന്റെ സഹധർമ്മിണിയായത്..ഇപ്പോൾ യു.എസ്.എ.യിൽ താമസിക്കുന്ന ഡഗ്ലസ് മിഡിൽട്ടൺ,നാട്ടിൽ തന്നെയുള്ള ജെറി മിഡിൽട്ടൺ എന്നീ‍ രണ്ട് ആൺ മക്കളാണ്ഇവർക്കുള്ളത്.ലിസി,നീത എന്നിവർ മരുമക്കളുമാണ്.

2011, ജനുവരി 31, തിങ്കളാഴ്‌ച

സഹൃദയ പുരസ്ക്കാരം

ഇ.ടി.മുഹമ്മദ് ബഷീർ പത്രസമ്മേളനം..


ഗുരുവായൂർ എം.എൽ.എ; കെ.വി.അബ്ദുൽ ഖാദിറി നോടൊപ്പം..