2010, ഒക്‌ടോബർ 20, ബുധനാഴ്ച
2010, ഒക്‌ടോബർ 4, തിങ്കളാഴ്ച
2010, ഒക്‌ടോബർ 2, ശനിയാഴ്ച
2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച
ഫോട്ടോയില്‍ ഇടത്ത് നിന്ന് ദുബായ് കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഉബൈദ് ചേറ്റുവ,ആക്ടിംഗ് സെക്രട്ടറി പി.കെ ജമാല്‍ ,കോഴിക്കോട് ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രത്തിന്റെ ചെയര്‍മാനും, ദുബായ് സി.എച്ച് സെന്റര്‍ പ്രസിഡന്റുമായ എ.പി അബ്ദു സമദ്,കെ.എം.സി.സി ജനറല്‍ സെക്രട്ടറി എന്‍ . എ. കരീം
(& ഞാനും) തുടങ്ങിയവര്‍ ഷാര്‍ജ യില്‍ നടന്ന സബര്‍മതി കള്‍ച്ചറല്‍ ഫോറം ഗാന്ധി ജയന്തി ദിനാഘോഷ വേളയില്‍
2010, സെപ്റ്റംബർ 26, ഞായറാഴ്ച
2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
മാവേലി ഷാര്‍ജയില്‍
2010, സെപ്റ്റംബർ 15, ബുധനാഴ്ച
2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച
നീതിയേയും അനീതിയേയും വ്യക്തമായി മനസ്സിലാക്കുക : എം. എം. അക്ബര്‍

എം.എം.അക്ക്ബര്‍ സാഹിബ് ദുബൈ അല്‍ ഖിസൈസ് ല്‍ ഒരു റമദാന്‍ രാത്രിയില്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കമാണ് ഇത്.വളരെ ആകര്‍ഷണീയമായി സംസാരിച്ച അദ്ദേഹത്തിന്റെ പരിപാടിയുടെ റിപ്പോര്‍ട്ട് ന്യൂസ് മീഡിയ ക്ക് വേണ്ടി തയ്യാറാക്കിയ വരികളിലേക്ക്...
ദുബായ് : ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ക്ക് വിലക്കുകളില്ലെന്നും, അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും, സ്നേഹ സംവാദം പത്രാധിപരുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. ദുബായ് ഹോളി ഖുര്‍ആന്‍ പുരസ്ക്കാര കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ “പ്രവാചക നിന്ദ : എന്തിനു വേണ്ടി ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“കേരളത്തില്‍ അടുത്ത കാലത്ത് നടന്ന കൈ വെട്ട് കേസ് അപലപനീയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്. ഇന്ത്യ പോലുള്ള രാജ്യത്ത് നിയമം കൈയ്യില്‍ എടുക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല.
ചോദ്യ പേപ്പര്‍ വിവാദത്തില്‍ കേരളത്തിലെ ജുഡീഷ്യറി വ്യക്തമായ നടപെടിയെടുത്തു. ഹൈക്കോടതി വിധി തങ്ക ലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. ചോദ്യ പേപ്പര്‍ എഴുതിയ ആളെ സസ്പെന്‍ഡ് ചെയ്തു. പോലീസ് അയാള്‍ക്കെതിരെ കേസുമെടുത്തു. എന്നാല്‍ ഇത്തരം അനുകൂല നടപടികള്‍ ഉണ്ടാകുമ്പോഴും ചിലര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് അപകടകരമായ പ്രവണതയാണ്.
ചില ആളുകള്‍ക്ക് മുസ്ലീംകള്‍ എപ്പോഴും പീഡിപ്പിക്ക പ്പെടണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നി പോകുന്നു. ഇവരുടെ രാഷ്ട്രീയം നിലനില്‍ക്കാന്‍ ഇത് വേണമെന്ന സ്ഥിതിയാണ്. കോടതിയും ഭരണകൂടവും നല്ല നടപടികള്‍ സ്വീകരിക്കുമ്പോഴും കുറേയാളുകള്‍ നികൃഷ്ടമായ ആക്രമണങ്ങള്‍ നടത്തുന്നു. ഒരു മുസ്ലിമും ഇതിനെ അനുകൂലിക്കരുത്. മാത്രമല്ല, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ മുസ്ലീംകള്‍ മുന്നില്‍ നില്‍ക്കുകയും വേണം. അവരെ നിയമത്തിന് വിട്ട് കൊടുക്കണം. അവര്‍ ഇന്ത്യയുടെ ശത്രുക്കള്‍ മാത്രമല്ല ഇസ്ലാമിന്റെയും, മുസ്ലിമിന്റെയും ശത്രുക്കളാണ്. മുസ്ലീം ഒരു ക്രൂരത ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുകയും അമുസ്ലിം ക്രൂരത ചെയ്യുമ്പോള്‍ അതിനെ പര്‍വ്വതീകരിക്കുകയും ചെയ്യുന്നത് മുഹമ്മദ് നബി (സ) യുടെ ഭാഷയില്‍ വര്‍ഗ്ഗീയതയാണ്. നീതിയേയും, അനീതിയേയും വ്യക്തമായി മനസ്സിലാക്കുവാനും എം. എം. അക്ബര്‍ ആഹ്വാനം ചെയ്തു.
“ക്രിസ്തുവിന്റെ ആറാം തിരുമുറിവ്” എന്ന പി. ജെ. ആന്റണിയുടെ പുസ്തകം നിരോധിക്കണ മെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ തെരുവിലി റങ്ങിയപ്പോള്‍ അതിനെ അനുകൂലിക്കുകയാണ് മുസ്ലീം നേതാക്കള്‍ ചെയ്തത്. ക്രിസ്തുവായാലും, കൃഷ്ണനായാലും, മുഹമ്മദ് നബിയായാലും വിമര്‍ശനത്തിനുമപ്പുറം ദുഷിച്ച പ്രയോഗങ്ങള്‍ നടത്തിയാല്‍ സമൂഹം ഒന്നടങ്കം അതിനെ എതിര്‍ക്കേണ്ടതുണ്ട്. എം. എഫ്. ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചപ്പോള്‍ അതിനെ മുസ്ലീകള്‍ എതിര്‍ത്തു. ഒരു മുസ്ലീം നേതാവും അതിനെ അനുകൂലിച്ചില്ല.
പ്രവാചക നിന്ദ ഈമെയിലിലൂടെ പ്രചരിക്കുന്നത് തെറ്റാണ്. പഠന ആവശ്യങ്ങള്‍ക്കല്ലാതെ ഒരാളും ഇത് മറ്റൊരാള്‍ക്ക് അയച്ച് കൊടുക്കരുത്. കേരളത്തിലെ ചില പ്രസിദ്ധീകരണങ്ങളും ഈ നീക്കത്തില്‍ നിന്ന് പിന്മാറണം.
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന ഹാളിന് പുറമെ സ്ത്രീകള്‍ക്ക് പ്രത്യേകമായും, പുറത്ത് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളിലൂടെ പരിപാടികള്‍ വീക്ഷിക്കാന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച
ഒരു “കുട്ടി” നടന്ന വഴികളിലൂടെ...
പൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ്...
ഏത് പേരെടുത്ത് വിളിച്ചാലും നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും..
പ്രായവും,ദുബായിലെ ഉഷ്ണകാറ്റും വകവെക്കാതെ ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍ എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു..അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു..കുശലം ചോദിക്കുന്നു.
എനിക്കത് വളരെ അത്ഭുതമായി തോന്നി..വാര്‍ദ്ദക്യം തലോടുന്ന വേളയിലും ചുറുചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്.മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു.ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആദരിച്ചു..അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍ ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു എന്റെ ആഗമനോദ്ദേശം അറിയിച്ചു..
സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു:“വാ നമ്മുക്ക് കുറച്ച് നടക്കാം”
ഇഷ്ടിക വിരിച്ച ഫുട്ട്പാത്തിലൂടെ ഞങ്ങള്‍ നടന്നു.

അറബി,ഇംഗ്ലീഷ്,ഹിന്ദി,പാര്‍സി,ഗുജറാത്തി,തുളു...തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.
വ്യത്യസ്തമായ ഈ പേരിലറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിതയാത്ര തന്നെയാണ്..

1953-ലാണ്കുട്ടി സാഹിബ് ദുബൈയില്‍ എത്തുന്നത്.ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു..ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലാഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്..പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്ട്തോഴനായി..യു.എ.ഇ.യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളികൂട്ടുകാരാണ്.
ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകുന്നുണ്ടായിരുന്നു.
യു.എ.ഇ.യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു..ഇന്നത്തെ പോലെ എ.സി വ്യാപകമല്ലാത്ത ആദ്യകാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.
പിന്നീടുള്ള കാലങ്ങളില്‍ ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും കടന്നു
ബഹറിനില്‍ വെച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാവും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ ഏകമകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെയുണ്ടായിരുന്നു.സൌഹ്രുദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു.നെഹ്രു കുടു:ബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു..
ഇടക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു:“ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ് രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയ ക്ക് ഞാനൊരു കത്തയച്ചു-നിങ്ങള്‍ മോത്തിലാല്‍ നെഹ്‌റു വിന്റെ പേരകുട്ടിയാണ് കരുത്ത് കാണിക്കുക,ധൈര്യപൂര്‍വ്വം മുന്നേറുക-എന്നതായിരുന്നു ഉള്ളടക്കം”
സോഷ്യലിസത്തിലൂന്നിയ നെഹ്‌റുവിന്റെ രാഷ്ട്രീയദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.

കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി.അവിടെയും അധികകാലം ഉണ്ടായില്ല ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.
ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാനിടയായി.ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റമിത്രവും,സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി.കെ. കൃഷ്ണമേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”
ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു.എ.ഇ യില്‍ എത്തി.തനിക്ക് ഇഷ്ടപ്പെട്ട രാജ്യമേതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം...തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു.എ.ഇ യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല..
ഒ.എസ്.എ.റഷീദ്,പൊളിറ്റിക്കല്‍ കുട്ടി ദേര റിഗ്ഗ സ്ട്രീറ്റില്‍..
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അറബികളായ സുഹ്രുത്തുക്കള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി പൊളിറ്റിക്കല്‍ കുട്ടി ആകുന്നത്.
പിന്നീട് മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി..1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെയുണ്ടായിരുന്നു...
അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍ സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു..കമാല്‍ഹംസ എന്ന സുഡാനി.
ടൈപ്പിംഗ്സെന്റ്റര്‍,ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍ തന്നെ കമാല്‍ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് നന്ദി പൂര്‍വ്വം സ്മരിക്കുന്നു..
യു.എ.ഇ.യിലെ മുന്‍ഭരണകര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു..ഫോട്ടോഗ്രാഫി യും കൂടെ വളരെ നന്നായി കുക്കിംഗ് ചെയ്യുവാനും നല്ല പ്രാവീണ്യമുണ്ട്.
എന്റെ ബാഗ് നിറയെ പാസ്പോര്‍ട്ടുകളാണ്..പല ദേശങ്ങളുടെയും വിസ കള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്...
പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുകയാണ്...
ഇടക്ക് സംസാരം മുറിഞ്ഞു..അദ്ദേഹം പതുക്കെ കുനിഞ്ഞു.
കണ്ട കാഴ്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി..
സ്ട്രീറ്റില്‍ മെട്രൊ റെയില്‍ വെയുടെ പണിക്കിടെ അശ്രദ്ദമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു..അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു-മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍...ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംത്ര്പ്തിയോടെ വീണ്ടും നടന്നു.

അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി ത്രിശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്..1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്.. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു...എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു.എ.ഇ.യില്‍ എത്തുന്നു...അദ്ദേഹത്തിന്റെ അറബി സുഹ്രുത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു.
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു “ ഞാന്‍ ഇനിയും വരും..നിങ്ങളെയൊക്കെ കാണാന്‍..ഇന്‍ശാ അള്ളാഹ്”
അതെ ഞങ്ങള്‍ കാത്തിരിക്കുകയാണ്-ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.

എടക്കഴിയൂര്‍ നിസാമുദ്ദീന്‍ കൊലക്കേസ്: പ്രതിക്കു വധശിക്ഷ
ചാവക്കാട്: എടക്കഴിയൂരില്‍ പന്ത്രണ്ടു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി കഴുത്തുഞെരിച്ച്‌കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. തിരുവത്ര പുത്തന്‍കടപ്പുറത്ത് 'കുത്തിക്കീറി ഹംസു' എന്ന കേരന്റകത്ത് ഹംസു(21)വിനാണ് തൃശൂര്‍ ജില്ലാ ജഡ്ജി ബി. കെമാല്‍പാഷ ശിക്ഷ വിധിച്ചത്.
പതിനേഴാമത്തെ വയസ്സില്‍ പത്തുവയസ്സുകാരിയെ ബലാല്‍ക്കാരം ചെയ്തതിന് ജുവനൈല്‍കോടതശിക്ഷിച്ചിട്ടുള്ളയാളാണ് ഹംസു.

എടക്കഴിയൂര്‍ നാലാംകല്ലില്‍ പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെയും തഹീനയുടെയും മകന്‍ നിസാമുദ്ദീനെയാണ് ഹംസു കൊലപ്പെടുത്തിയത്.തിരുവത്ര കുമാര്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച നിസാമുദ്ദീന്‍.പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. 511, 377 വകുപ്പ് പ്രകാരം 5 വര്‍ഷം ക~ിനതടവിനും 302 വകുപ്പ് പ്രകാരം മരണംവരെ തൂക്കിലേറ്റാനുമാണ് ശിക്ഷ.
2008 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ നിന്ന് രണ്ടു കീലോമീറ്റര്‍ അകലെയാണ് എടക്കഴിയൂര്‍ കടപ്പുറം.വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന് പോയതായിരുന്നു നിസാമുദീന്‍.ഉച്ചയ്‌ക്ക് വീട്ടില്‍ നിന്നും ഉത്സവം കാണാന്‍ പോയ കുട്ടി വൈകിട്ടും തിരിച്ചെത്തിയിരുന്നില്ല.രാത്രി നാടകം കണ്ട ശേഷം തിരിച്ചെത്തുമെന്ന് വീട്ടുകാരും കരുതി.രാത്രി 12 മണിവരെ കുട്ടിയെ ഉത്സവം നടക്കുന്നയിടത്ത് പലരും കണ്ടിരുന്നു. പിറ്റേന്ന് രാവിലെയായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ തിരുവത്രയിലെ ബന്ധുവീട്ടിലും മറ്റുസ്ഥലങ്ങളിലും അന്വേഷിച്ചു.അതിനിടയ്ക്കാണ് എടക്കഴിയൂര്‍ കാദിരയപ്പള്ളി റോഡ് കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനിടയ്ക്കുള്ള പൊന്തക്കാട്ടില്‍ മൃതദേഹം കണ്ട വിവരമറിയുന്നത്.
എടക്കഴിയൂര്‍ പഞ്ചവടി ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടില്‍നിന്നിറങ്ങിയ നിസാമുദ്ദീന്റെ മൃതദേഹം അര്‍ദ്ധനഗ്‌നമായ നിലയിയില്‍ പിറ്റേന്ന് കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനിടയില്‍ കണ്ടെത്തുകയായിരുന്നു. ചാലയില്‍ ഹംസയെന്നയാള്‍ വീട്ടില്‍ നിന്ന് പ്രഭാതകര്‍മ്മത്തിനായി കാറ്റാടിമരത്തിനിടയിലേക്ക് ചെല്ലുമ്പോഴാണ് മൃതദേഹം കണാനിടയായത്. തുടര്ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര് വിവരമറിയിച്ചതിനെതുടര്ന്ന് ചാവക്കാട് എസ്ഐ പി.അബ്ദുള് മുനീറും സംഘവുമെത്തി. തുടര്ന്ന് തൃശൂര് എസ്പി എം.പി.ദിനേശ്, കുന്നംകുളം ഡിവൈഎസ്പി ടി.കെ.തോമസ്, കുന്നംകുളം സിഐ കെ.കെ.രവീന്ദ്രന്, വടക്കാഞ്ചേരി സിഐ വിശ്വംഭരന്, എസ്ഐമാരായ സുരേന്ദ്രന്, ഇ.വിദ്യാസാഗര്, അനില് ജെ.റോസ് എന്നിവരുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്തെത്തി.
പാന്റസ് അഴിച്ചുമാറ്റിയ നിലയിലും ഷര്‍ട്ട് മുകളിലേക്ക് ചുരുട്ടിയ നിലയിലുമായിരുന്നു. സമീപത്ത് മുതിര്‍ന്ന ഒരാളുടെ അടിവസ്ത്രവും കിടന്നിരുന്നു.ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു.പാന്‍റസും അടിവസ്‌ത്രവുമില്ലാതെ കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു നിസാമുദ്ദീന്‍റെ മൃതദേഹം കണ്ടെത്തിയത്.തൃശൂരില്നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹത്തിനരികില് ഉപേക്ഷിക്കപ്പെട്ട നിലയില് കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടിവസ്ത്രത്തില്നിന്നും മൃതദേഹത്തില്നിന്നും മണം പിടിച്ച പോലീസ് നായ് കടപ്പുറത്തുകൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനിക്കുന്നിടത്തു വന്നുനിന്നു. പ്രതി അവിടെ നിന്നും വാഹനത്തില് കയറി പോയിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്സിക് വിദഗ്ധ ലാലി വിന്സന്റിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പഞ്ചവടി ശങ്കരനാരായണ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു രാത്രിയില്‍ നാടകം കണ്ടുകൊണ്ടിരിക്കെ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതായിരുന്നു..ദൃക്‌സാക്ഷികളാരുമില്ലായിരുന്നെങ്കിലും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടുപ്പിനായ പോലീസ് സംഭവ സ്ഥലത്തെത്തിച്ചു.
എന്നാല്‍ രോഷാകുലരായ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍ നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി.ഐ കെ.വി പ്രഭാകരന്‍, എസ്.ഐ പി.അബ്ദുല്‍ മുനീര്‍, എ.എസ്.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില് പ്രതിയെ ചാവക്കാട് ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ.സി ഹരിഗോവിന്ദന്റെ ചേംബറില് ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
അടുത്ത ആഴ്ചയില്‍ രാവിലെ ഏഴുമണിയോടെപ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പള്ളിക്കു സമീപത്തെ ബീച്ചില് മാരകായുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്ക് തന്നെ ശിക്ഷ നടപ്പാക്കണമെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
ഇതിനിടയില് രോഷാകുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്രപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ക്യാമറ പിടിച്ചുവാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍ തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍ നിന്നും തിരിച്ച് ഹംസുവിന്റെ വീടിനു സമീപത്തെത്തിപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കുതന്നെ മടങ്ങി.
ക്ഷേത്രവളപ്പില്‍ നിന്ന് പ്രതി കളിപ്പാട്ടം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് നിസാമുദ്ദീനെ കടപ്പുറത്തെ കാറ്റാടിമരക്കൂട്ടത്തിനടുത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് ബലമായി പാന്റസ് അഴിച്ചുമാറ്റി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിച്ചു. എതിര്‍ത്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ചാവക്കാട് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. 22 സാക്ഷികളേയും 27 രേഖകളും 12 തൊണ്ടിവസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ദൃക്‌സാക്ഷികള്‍ ആരും ഇല്ലായിരുന്നു. മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ച നീല നിറത്തിലുള്ള അടിവസ്ത്രം പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് കേസിന് വഴിത്തിരിവായത്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ.പുഷ്പാംഗദനാണ് ഹാജരായത്.
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി പ്രഭാകരന്‍, എസ്.ഐ അബ്ദുള്‍മുനീര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
നിസാമുദീന്റെ പിതാവ് മത്സ്യക്കച്ചവടക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്: ഇമാമുദീന്, ഉമര് മുക്താര്.

ആദരണീയ വ്യക്തിത്വത്തിന് മുന്നില്‍...!!! (അനുസ്മരണം)
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.45നായിരുന്നു അന്ത്യം. 73 വയസായിരുന്നു.
ടെലിവിഷനില്‍ കണ്ട ഈ വാര്‍ത്ത തെല്ല് ദു:ഖത്തോടെയാണ് കണ്ടിരുന്നത്...

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ എന്നതിനുമപ്പുറം ജനങ്ങള്‍ അവരുടെ മനസ്സില്‍ സ്നേഹത്തോടെയൂം ബഹുമാനത്തോടെയും ആദരവ് നല്‍കിയിരുന്ന ഒട്ടേറെ കാരണങ്ങളുണ്ട്...
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍ എന്നതിലുപരി കേരളത്തിലെ മുസ്ലീം ജനത ബഹുമാനിക്കുന്ന വിവിധ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം ഖാസികളുടെ തലവനാണ് നമ്മുടെ പ്രിയപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...
പാണക്കാട്ടെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കുന്ന വിവിധ മത വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ സാക്ഷിയാണ് അദ്ദേഹത്തിന്റെ നിസ്തുലമായ സ്നേഹപ്രകടനങ്ങള്‍ക്ക്.....
ഈയുള്ളവനും അങ്ങിനെ അദ്ദേഹത്തിന്റെ ഒരു തലോടല്‍ ഏല്‍ക്കുവാന്‍ ഭാഗ്യമുണ്ടായി.....
നാട്ടില്‍ പത്രപ്രവര്‍ത്തനവുമായി നടന്നിരുന്ന സമയം.....
കുന്ദംകുളത്ത് വെച്ച് 20 മിനുട്ട് ആണ് ഞങ്ങള്‍ക്ക് കിട്ടിയ സമയം..ആദ്യമേ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് സരസമായി അദ്ദേഹം മറുപടി പറഞ്ഞു..കുറച്ച് ഫോട്ടോസുമെടുത്ത് ഞാന്‍ അന്നത്തെ ജോലി മതിയാക്കി വീട്ടിലെത്തി.....
അദ്ദേഹത്തിന്റെ സഹോദരന്റെ മകളെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലേക്കാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്..ത്രിശൂര്‍ ജില്ല യിലെ പരിപാടികള്‍ക്കൊടുവില്‍ അദ്ദേഹം ആ വീട് സന്ദര്‍ശിക്കാനെത്തി..തങ്ങള്‍ അവിടെ വന്നു എന്നറിഞപ്പോള്‍ ഞാന്‍ അവിടെ ചെന്നു.......
എന്നെ കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിച്ചു.......
“ഇവിടെ..?......“
“എന്റെ വീട് ഇവിടെയാണ്.......“
അദ്ദേഹത്തിന്റെ മരുമകന്‍ എന്നെ പരിചയപ്പെടുത്തി.....
അപ്പോള്‍ എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു.......
ശിരസ്സില്‍ സ്നേഹത്തോടെ തലോടി.....
എനിക്കത് വളരെ അഭിമാനമായി തോന്നി.....
എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തി കാണിച്ച ആദിത്യം എനിക്കത്ഭുമായി-കുന്ദംകുളത്തെ ആ ബഹളത്തിനിടയിലും എല്ലാവരേയും പ്രത്യേകം അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ആശ്ചര്യവും.....
പല വഴികള്‍ കടന്ന് ഇന്ന് ഈ പ്രവാസഭൂമിയില്‍ ജീവിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ തലോടല്‍ ഒരു കുളിരായി എന്നിലിന്നുമുണ്ട്.......
വീണ്ടും വാര്‍ത്തകളിലേക്ക് ശ്രദ്ദ തിരിച്ചു......
കഴിഞ്ഞ ദിവസം അദ്ദേഹം വീട്ടില്‍ തലചുറ്റി വീണിരുന്നു. ചുണ്ടില്‍ മുറിവു പറ്റുകയുമുണ്ടായി. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതിനു ശേഷം അവശനിലയിലായ അദ്ദേഹത്തിന്‍റെ രോഗം പെട്ടെന്ന് വഷളാകുകയായിരുന്നു. .....
കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വിദേശ രാജ്യങ്ങളിലും മറ്റുമായി ചികിത്സയിലായിരുന്നു. പലവിധ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ്, കുറച്ചു നാളായി പാര്‍ട്ടിയുടെയും മതത്തിന്‍റെയും പൊതു പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു......
അദ്ദേഹത്തെ കുറിച്ച്..
1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.
വിദ്യഭ്യസം
1953-ല്‍ കോഴിക്കോട് എം.എം. ഹൈസ്കളില്‍നിന്നും എസ്.എസ്.എല്‍.സി. വിജയിച്ചു.ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത് തലക്കടത്തൂരില്‍ ദര്‍സ് പഠനം. 1958-ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്ഹറില്‍ പഠിച്ചു. തുടര്‍ന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് ലിസാന്‍ അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി.
കുടുംബം
ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍:സുഹ്റ ബീവി, ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ് മുനവ്വറലി.
മരണം
2009 ഓഗസ്റ്റ് 1-ന് മലപ്പുറത്തെ കെ.പി.എം. ആശുപത്രിയില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)