2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ആദരണീയ വ്യക്തിത്വത്തിന് മുന്നില്‍...!!! (അനുസ്മരണം)

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. മലപ്പുറം കെ പി എം ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.45നായിരുന്നു അന്ത്യം. 73 വയസായിരുന്നു.
ടെലിവിഷനില്‍ കണ്ട ഈ വാര്‍ത്ത തെല്ല് ദു:ഖത്തോടെയാണ് കണ്ടിരുന്നത്...



പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ എന്നതിനുമപ്പുറം ജനങ്ങള്‍ അവരുടെ മനസ്സില്‍ സ്നേഹത്തോടെയൂം ബഹുമാനത്തോടെയും ആദരവ് നല്‍കിയിരുന്ന ഒട്ടേറെ കാരണങ്ങളുണ്ട്...

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലവന്‍ എന്നതിലുപരി കേരളത്തിലെ മുസ്ലീം ജനത ബഹുമാനിക്കുന്ന വിവിധ പ്രദേശങ്ങളിലെ രണ്ടായിരത്തിലധികം ഖാസികളുടെ തലവനാണ് നമ്മുടെ പ്രിയപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍...

പാണക്കാട്ടെ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കുന്ന വിവിധ മത വിഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ സാക്ഷിയാണ് അദ്ദേഹത്തിന്റെ നിസ്തുലമായ സ്നേഹപ്രകടനങ്ങള്‍ക്ക്.....

ഈയുള്ളവനും അങ്ങിനെ അദ്ദേഹത്തിന്റെ ഒരു തലോടല്‍ ഏല്‍ക്കുവാന്‍ ഭാഗ്യമുണ്ടായി.....

നാട്ടില്‍ പത്രപ്രവര്‍ത്തനവുമായി നടന്നിരുന്ന സമയം.....

കുന്ദംകുളത്ത് വെച്ച് 20 മിനുട്ട് ആണ് ഞങ്ങള്‍ക്ക് കിട്ടിയ സമയം..ആദ്യമേ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് സരസമായി അദ്ദേഹം മറുപടി പറഞ്ഞു..കുറച്ച് ഫോട്ടോസുമെടുത്ത് ഞാന്‍ അന്നത്തെ ജോലി മതിയാക്കി വീട്ടിലെത്തി.....

അദ്ദേഹത്തിന്റെ സഹോദരന്റെ മകളെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലേക്കാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്..ത്രിശൂര്‍ ജില്ല യിലെ പരിപാടികള്‍ക്കൊടുവില്‍ അദ്ദേഹം ആ വീട് സന്ദര്‍ശിക്കാനെത്തി..തങ്ങള്‍ അവിടെ വന്നു എന്നറിഞപ്പോള്‍ ഞാന്‍ അവിടെ ചെന്നു.......

എന്നെ കണ്ടപ്പോള്‍ അദ്ദേഹം അടുത്തേക്ക് വിളിച്ചു.......

“ഇവിടെ..?......“
“എന്റെ വീട് ഇവിടെയാണ്.......“

അദ്ദേഹത്തിന്റെ മരുമകന്‍ എന്നെ പരിചയപ്പെടുത്തി.....

അപ്പോള്‍ എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു.......
ശിരസ്സില്‍ സ്നേഹത്തോടെ തലോടി.....

എനിക്കത് വളരെ അഭിമാനമായി തോന്നി.....
എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തി കാണിച്ച ആദിത്യം എനിക്കത്ഭുമായി-കുന്ദംകുളത്തെ ആ ബഹളത്തിനിടയിലും എല്ലാവരേയും പ്രത്യേകം അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ആശ്ചര്യവും.....

പല വഴികള്‍ കടന്ന് ഇന്ന് ഈ പ്രവാസഭൂമിയില്‍ ജീവിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ തലോടല്‍ ഒരു കുളിരായി എന്നിലിന്നുമുണ്ട്.......
വീണ്ടും വാര്‍ത്തകളിലേക്ക് ശ്രദ്ദ തിരിച്ചു......
കഴിഞ്ഞ ദിവസം അദ്ദേഹം വീട്ടില്‍ തലചുറ്റി വീണിരുന്നു. ചുണ്ടില്‍ മുറിവു പറ്റുകയുമുണ്ടായി. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതിനു ശേഷം അവശനിലയിലായ അദ്ദേഹത്തിന്‍റെ രോഗം പെട്ടെന്ന് വഷളാകുകയായിരുന്നു. .....

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വിദേശ രാജ്യങ്ങളിലും മറ്റുമായി ചികിത്സയിലായിരുന്നു. പലവിധ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍ ചികിത്സ കഴിഞ്ഞ്, കുറച്ചു നാളായി പാര്‍ട്ടിയുടെയും മതത്തിന്‍റെയും പൊതു പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു......
അദ്ദേഹത്തെ കുറിച്ച്..

1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു.

വിദ്യഭ്യസം

1953-ല്‍ കോഴിക്കോട് എം.എം. ഹൈസ്കളില്‍നിന്നും എസ്.എസ്.എല്‍.സി. വിജയിച്ചു.ശേഷം രണ്ടു വര്‍ഷം തിരൂരിനടുത്ത് തലക്കടത്തൂരില്‍ ദര്‍സ് പഠനം. 1958-ല്‍ ഉപരിപഠനാര്‍ത്ഥം ഈജിപ്തില്‍ പോയി. 1958 മുതല്‍ 1961 വരെ അല്‍ അസ്ഹറില്‍ പഠിച്ചു. തുടര്‍ന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയില്‍ പഠിച്ച് ലിസാന്‍ അറബിക് ലിറ്ററേച്ചര്‍ ബിരുദം നേടി.

കുടുംബം

ഭാര്യ: മര്‍ഹൂം സയ്യിദ ശരീഫ ഫാത്വിമ മക്കള്‍:സുഹ്റ ബീവി, ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറുസ ബീവി, സമീറ ബീവി, അഹമദ് മുനവ്വറലി.

മരണം

2009 ഓഗസ്റ്റ് 1-ന് മലപ്പുറത്തെ കെ.പി.എം. ആശുപത്രിയില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ